Wednesday, August 22, 2012

Ormayile Onam

എനിക്ക്  ഓര്‍മ്മിക്കാന്‍ ഒരുപാട് കാര്യങ്ങള്‍  എന്റെ കുട്ടിക്കാലത്തെ ഓണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് .

അതില്‍ ചിലത് ഇവിടെ ഓര്‍മ്മിക്കുന്നു.

ഓണക്കാലത്ത് അന്ന് സ്കൂള്‍ അടച്ചാല്‍ പിന്നെ കാത്തിരുപ്പാണ് ,പുതിയ ഉടുപ്പ് വാങ്ങാന്‍ അച്ഛനും അമ്മയും കണ്ണൂര്‍ പോകുന്നതും കാത്തു ,അന്ന് പുതിയ ഉടുപ്പുക്കള്‍ ഓണത്തിനും വിഷുവിനും മാത്രമേ കിട്ടിയിരുന്നുള്ളു ,ചിലപ്പോള്‍ വല്യച്ചനും ഉടുപ്പ് തരും.അനിയത്തി ഉണ്ടായതില്‍ പിന്നെ എനിക്ക് കിട്ടുന്ന ഉടുപ്പ് അവള്‍ക്കായി.അതുകൊണ്ട് തന്നെ ഉടുപ്പ് കിട്ടുംബോലുള്ള സന്ദോഷം പറയാനില്ല.

ഓണക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ ഉള്ള സന്ദോഷം കുഞ്ഞെട്ടനും കുച്ചുവുന്‍ വരും എന്നുള്ളതാണ് അവര്‍ വല്യച്ചണ്ടേ കുട്ടികള്‍ ആണ്,എന്നേക്കാള്‍ ഒരു വയസ്സ് മുപ്പു കുഇന്ജെട്ടനുമ് ,ഒരു വയസ്സ് ഇളയത് കുച്ചുവും.പിന്നെ ധന്യെചിയും എത്തും.പിന്നെ അവിടെ കളികളുടെ പോടീ പൂരം ആയി.

ഓണതലെന്നു ഉച്ചയ്ക്ക് ശേഷമുള്ള വല്യച്ചണ്ടേ നേതൃത്തത്തിലുള്ള നാട് ചുറ്റിയുള്ള പൂ പറിയും ,പിന്നെ ഉള്ള കുളത്തിലുള്ള കുളിയും ഒക്കെ അകെ രസമാണ്.

പൂ പറിക്കാന്‍ പോകുന്നത് തന്നെ ഒരു ഉത്സാഹമാണ്,പ്രത്യേകിച്ച് പാടത്തുള്ള നെല്ലിണ്ടേ അരി പരിക്കുക,അതിനു ഭയങ്ങ ടെമന്ദ് ആണ് അന്നൊക്കെ,ഉച്ചയ്ക്ക് ഉണ് കഴിഞ്ഞു ഉള്ള സമയത്താണ് ഏറ്റവും തിരക്ക്,ഒരു പാട് കുട്ടികള്‍ പടതുണ്ടാകും അതു കൊണ്ട് മത്സരിച്ചാണ്‌ അരി പറിക്കല്‍,പിന്നെ വിഒലെട് നിറത്തിലുള്ള കക്കപ്പോവ്,തുമ്പപൂവ്‌ ,ഹനുമാന്‍ കിരിടം ഇതൊക്കെ ആണ് ടെമാണ്ട്സ് ഉള്ള പൂക്കള്‍ ,അതും ധാരാളം കാണും പാടത്തുഒരു മുന്ന് മണി മുതല്‍ ആര് മണി വരെ പൂ പറിക്കല്‍ തന്നെയാണ് പണി ,വട്ടക്കയം വരെ ഒക്കെ നടന്നു പൂ പറിച്ചിട്ടുണ്ട് ,തിരിച് വരുമ്പോള്‍ അകെ ചെളിയില്‍ കുളിച്ചിട്ടുണ്ടാകും പിന്നെ നേരെ ഇല്ലാത് പോലും കേറാതെ കുലതിലെക്ക് ഓടും അവിടുന്ന് ഒരു കുളിയും പസക്കിയിട്ടെ ഇല്ലത്തേക്ക് വരുള്ളൂ.വൈകുന്നേരം സന്ദ്യ നാമം ജപിച്ചു കഴിഞ്ഞാല്‍ പിന്നെ പൂകള്‍ നേരെ ആക്കല്‍ ആണ് പണി.എല്ലാ തരത്തിലുള്ള പൂകളും തരം ടിര്ച് മാറ്റി വക്കുക്ക,പുല്ലരി ഉതിര്‍ക്കുക ,അങ്ങനെ ഒന്‍പത മണി വരെ പണി തന്നെ പണി പിന്നെ ഉനും കഴിച്ച പിറ്റേ ദിവസം ഇടേണ്ട പുതിയ ഉടുപ്പും ആലോചിച് കിടക്കും.

രാവിലെ പതിവുല്ലതിനെക്കാള്‍ ഉത്സാഹത്തോടെ എഴുന്നേറ്റ് ആദ്യം കുളി ,പിന്നെ പുതിയ ഉടുപ്പിടല്‍ പിന്നെ ഓരോരുത്തര്‍ക്ക് ഓരോ ജോലിയാണ്,ഒരാള്‍ക്ക് ചെമ്പരത്തി പറിക്കല്‍ മട്ടള്‍ക്ക് കാലം വരക്കല്‍,പിന്നെ പൂക്കള്‍ തരം തിരിക്കല്‍ അങ്ങനെ,പക്ഷെ പൂവിടല്‍ എല്ലാരും കൂടെ ആണ് .പൂവിട്ടു കഴിഞ്ഞാല്‍ പിന്നെ പ്രഭാത ഭക്ഷണം കഴിക്കല്‍ ആണ്, എന്റെ ഓര്‍മയിലെ എല്ലാ ഓണത്തിനും രാവിലെ ഇഡലി യും പഴം നുറുക്കും പപ്പടവും ആണ് .ഇഡലി യെ ക്കള്‍ എനിക്ക് പ്രിയം പഴം നുരുക്കാന് ,അതു പപ്പടവും കുട്ടി കൊണ്ട് കുഴച്ചു കഴിക്കുന്ന സ്വാദ് വേറെ ഒരു പലഹാരത്തിനും ഇതുവരേം എനിക്ക് തോന്നിയിട്ടില്ല.

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ഉഞ്ഞാല്‍ ആടല്‍ ,അങ്ങനെ പല പല കളി കള്‍ ആയി.
ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ വന്നു നോക്കലും ,പഴം നുറുക്ക് കഴിക്കലും പിന്നെ പയസതിണ്ടേ സ്വാദ് നോക്കലും ഒക്കെയുണ്ട്.

തുണ് മാറ്റം ആണ് ഞങ്ങള്‍ കുട്ടികളുടെ പ്രധാന കളി ,പിന്നെ ഒളിച്ചും പൊട്ടല്‍ ,കാക്ക കളി,ഉച്ചയാകുമ്പോഴേക്കും വിശന്നിരിക്കും ,ആദ്യ പാണ്ടിയില്‍ തന്നെ അപ്പോപ്പനോടും മറ്റു മുതിര്‍ന്നവരോടും ഒപ്പോം കുട്ടികള്‍ക്കും ഇല വയ്ക്കും ,പായസം കഴിക്കയിരിക്കും തിടുക്കം പാല്‍പായസം ആണെങ്ങില്‍ എന്റെ കാര്യം പറയുകയും വേണ്ട.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഒരു ഓണത്തിന് ഇല്ലാത് TV വാങ്ങിയത് .അന്നുള്ള ഉത്സാഹം ഇപ്പോഴും ഓര്‍മയുണ്ട് ,ആ ടീവീ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു ,ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .കിലുക്കം ആണ് അന്ന് ടിരുവോനതിണ്ടേ അന്ന് ടീ വീ യില്‍ വന്നത് ,അതു കാണാന്‍ വന്ന ആള്‍ക്കാരും ഒക്കെ ഇപ്പൊ ഓര്‍ക്കുന്നു ,പക്ഷെ എന്ടോ തകരാറ് കാരണം അത്ര ക്ലിയര്‍ ആയിരുന്നില്ല ടീ വീ,പിന്നെ പിന്നെ വീ കീ ആരെ  ഇല്ലാത് വാങ്ങി .പിന്നെ എല്ലാ ഓണത്തിനും ഉച്ചയ്ക്ക് ശേഷം വീ സീ ആരെ ഇല പടം കനലായി.

എല്ലാരും കുടി ഇരുന്നാണ് കാണുക ,അതിനൊക്ക വലിയ ഉത്സാഹമായിരുന്നു കുട്ടികളായ ഞങ്ങള്‍ക്ക്.

ഇങ്ങനെ പോകുന്നു എന്റെ കുട്ടിക്കാലത്തെ ഓണവിശേഷങ്ങള്‍ ,ഞങ്ങള്‍ എത്ര ഭാഗ്യവന്മാരയിരുന്നു എന്ന് ഇപ്പോള്‍ ഉള്ള ഓണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു ,പൂ പറിക്കാന്‍ പോകല്‍ ഗ്രാമങ്ങളില്‍ പോലും പാടെ ഇല്ലാതായിരിക്കുന്നു,എല്ലാവര്ക്കും പൈസ കൊടുത്തു വാങ്ങുന്ന പൂക്കള്‍ മതി,കുടാതെ ഇപ്പോള്‍ ഉള്ള ഓണാഘോഷങ്ങള്‍ അണ്ണ്‍ കുടുംബംഗാളില്‍ ആയി ഒതുങ്ങി ,സദ്യ മാത്രം ഉണ്ടാക്കാറുണ്ട് ഓണത്തിന് ,ഇനി വരുന്ന തലമുറകളുടെ ഓണക്കലങ്ങള്‍ എനിക്ക് ഓര്‍ക്കാന്‍ വയ്യ .നഗരങ്ങളിലെ ഷോപ്പിംഗ്‌ കൊമ്പ്ലെക്ഷിലുമ് രെസ്ടുഅരെന്ടുകലില് മാത്രം ഒതുങ്ങുന്ന ഒരു ഓണമാവതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

No comments:

Post a Comment